തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി ഉറപ്പു നല്‍കി. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്.
ഹജ്ജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ ഒപ്പം മടങ്ങാനും അനുമതി നല്‍കുമെന്നാണ് സൂചനകള്‍. ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടറുമായി ഇന്ത്യന്‍ കോസുലേറ്റ് ജനറല്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു ലഭിച്ചത്.
https://www.facebook.com/Malayalivartha