ദുബൈ വിമാനത്താവളത്തില്‍ നിന്ന് 503 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരിച്ചറിയല്‍ വ്യാജരേഖ വിദഗ്ധ സംഘം (ഇ.സി.ഐ.എഫ്.ഡി) ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പിടിച്ചെടുത്തത് 503 വ്യാജ പാസ്‌പോര്‍ട്ടുകള്‍. ഇതില്‍ 332 പാസ്‌പോര്‍ട്ടുകള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. രണ്ടെണ്ണം തിരുത്ത് വരുത്തിയതും 169 എണ്ണം ആള്‍മാറാട്ടം നടത്തിയതുമാണെന്ന് ദുബൈയിലെ വിദേശകാര്യതാമസ പൊതു ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ആല്‍ മരി അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ രേഖകളുമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ അത്യാധുനിക പാസ്‌പോര്‍ട്ട് റീഡിങ്ബയോമെട്രിക് സാങ്കേതിക വിദ്യ സംവിധാനം ഉപയോഗിച്ച് വേഗത്തില്‍ പിടികൂടാന്‍ സാധിക്കുമെന്ന് ഇ.സി.ഐ.എഫ്.ഡി ഡയറക്ടര്‍ അഖീല്‍ ആല്‍ നജാര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ 2010ല്‍ സ്ഥാപിതമായ ഇ.സി.ഐ.എഫ്.ഡി സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha