ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ശനിയാഴ്ചയോടെ പൂര്‍വസ്ഥിതിയിലാകുമെന്ന് അധികൃതര്‍

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ശനിയാഴ്ചയോടെ മാത്രമേ പൂര്‍വ സ്ഥിതിയിലാകുകയുള്ളൂവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മുടങ്ങിപ്പോയ സര്‍വിസുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വലിയ വിമാനങ്ങള്‍ക്കും ദീര്‍ഘദൂര വിമാനങ്ങള്‍ക്കുമാണ് ഇപ്പോള്‍ പ്രധാനമായും സര്‍വിസിന് അനുമതി നല്‍കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ രീതിയിലാകുന്ന മുറയ്ക്കായിരിക്കും ചെറിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി നല്‍കുക. 237 സര്‍വിസുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത് . ഇരുപതിനായിരത്തോളം യാത്രക്കാരെ ഇതു ബാധിച്ചു. കേരളത്തില്‍ നിന്നുള്ള ഒട്ടേറെ സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം അപകടത്തെത്തുടര്‍ന്ന് അടച്ച രണ്ടാം റണ്‍വെ ഇന്നലെ വൈകിട്ടു തുറന്നു.
https://www.facebook.com/Malayalivartha