ആടിയുലഞ്ഞ വിമാനം വരുതിയിലാക്കി നിലത്തിറക്കിയത് ഓസ്ട്രേലിയന്‍ പൈലറ്റ് ജെര്‍മി വെബ്, അപകടത്തിന് കാരണമായത് ലാന്‍ഡിംഗ് ഗിയറിനുണ്ടായ തകരാര്‍, രക്ഷിച്ചത് 300 പേരുടെ ജീവന്‍

ദുബായില്‍ അപകടത്തില്‍ പെട്ട എമിറൈറ്‌സ് വിമാനം അതിസാഹസികമായി വിമാനം ഇടിച്ചിറക്കിയത് ഓസ്ട്രേലിയക്കാരനായ പൈലറ്റ് ജെര്‍മി വെബ്ബാണ്. 282 യാത്രക്കാരും 18 ജീവനക്കാരുമാണ് എമിറൈറ്റ്സ് വിമാനത്തിലുണ്ടായിരുന്നത്. വിമാന എന്‍ജിന്റെ കാലപ്പഴക്കവും ആ സമയത്ത് വിമാനത്താവളത്തിലെ താപനില 50 ഡിഗ്രിയായിരുന്നതും അപകടത്തിലേക്ക് നയിച്ചു.
ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് ദുബായില്‍ അപകടത്തില്‍ പെട്ട് തീപിടിച്ചത്,തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇടിച്ചിറക്കി യാത്രക്കാരെ മുഴുവന്‍ സെക്കന്‍ഡുകള്‍ കൊണ്ട് പുറത്തു കടത്തി രക്ഷപ്പെടുത്തിയിരുന്നു. റണ്‍വേയില്‍ നിന്നും വിമാനം വഴുതിപോകാതെ നിയന്ത്രിച്ചു നിരത്തിയത് ഓസ്ട്രേലിയന്‍ സ്വദേശിയായ പൈലറ്റ് ജെര്‍മി വെബ് ആയിരുന്നു.
രാവിലെ 10.19നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. 12.30ന് വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് എഞ്ചിനില്‍ തീ പടര്‍ന്നതായി പൈലറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പെയിലറ്റ് അപായസൂചന നല്‍കുകയും അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുകയുമായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്റെ അടിഭാഗം നിലത്ത് ഇടിച്ചാണ് നിന്നത്. ഇതിനിടെ, ജീവനക്കാര്‍ ചേര്‍ന്ന് യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. തീപിടുത്തത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കത്തി നശിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നു. ക്ഷണ നേരം കൊണ്ട് വിമാനത്താവളം കറുത്ത പുക കൊണ്ട് മൂടി.
അപായ സൂചന നല്‍കിയതിനാല്‍ തന്നെ അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും തയ്യാറായി നില്‍പുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ നാലു ചുറ്റും നിന്നും വെള്ളം ചീറ്റിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
വിമാനം ഇറങ്ങാനൊരുങ്ങുമ്പോള്‍ ഉപയോഗിക്കുന്ന ലാന്റിംഗ് ഗിയര്‍ തകരാറിലായതാണ് ദുബായിലെ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലാന്റിംഗ് ഗിയറിലാണ് വിമാനത്തിന്റെ ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളത്. ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ ലാന്റ് ചെയ്യാനായി ടയറുകള്‍ പുറത്തേക്കുവന്നില്ല. വീലുകള്‍ റണ്‍വേയില്‍ തൊടുന്നതിനുപകരം വിമാനത്തിന്റെ അടിഭാഗം റണ്‍വേയില്‍ തൊടുന്ന ബെല്ലി ലാന്റിംഗാണ് ദുബായിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അപകടങ്ങളില്‍ നിന്ന് യാത്രക്കാര്‍ പൂര്‍ണമായും രക്ഷപ്പെടുന്നത് ഇതാദ്യമാണ്. എമിറേറ്റ്സിന്റെ 777 ബോയിങ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത് സുരക്ഷ ഉറപ്പുവരുത്തിയശേഷമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനം യാത്രക്കാരെ ഇറക്കി എമിറേറ്റ്സിന്റെ ഗ്രൗണ്ട് എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് അടുത്ത സര്‍വിസിന് റണ്‍വേയിലേക്ക് മാറ്റിയത്. എമിറേറ്റ്സ് വിമാനത്തിലെ ചെക് ലിഫ്റ്റ് പൈലറ്റ് കമാന്‍ഡര്‍ അംഗീകരിച്ചശേഷമാണ് ടേക് ഓഫ് നടത്തിയത്. ടേക് ഓഫ് നടത്തിയപ്പോള്‍ വിമാനത്തിന്റെ അണ്ടര്‍ ഗാരേജ് പ്രവര്‍ത്തിച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വിടുന്നതുവരെ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതായി വിമാനത്തില്‍നിന്ന് സന്ദേശങ്ങള്‍ എത്തിയിരുന്നുമില്ല. ആധുനിക എയര്‍ക്രാഫ്റ്റില്‍ സാങ്കേതിക തകരാറുണ്ടായാല്‍ പെട്ടെന്ന് കോക്പിറ്റില്‍ അറിയാനാവുമെന്ന് ഗ്രൗണ്ടിങ് വിഭാഗം വിദഗ്ദ്ധര്‍ പറയുന്നു.
തിരുവനന്തപുരം ദുബായ് സര്‍വ്വീസിനു സാധാരണ എയര്‍ബസ് 333 വിമാനമാണ് ഉപയോഗിക്കാുള്ളതെങ്കിലും അപകട ദിവസം സര്‍വ്വീസ് നടത്തിയത് ബോയിങ് 777 300 വിഭാഗത്തില്‍പെട്ട വലിയ വിമാനമായിരുന്നു. 314 മുതല്‍ 451 പേര്‍ക്കുവരെ യാത്ര ചെയ്യാന്‍ കഴിയുന്ന കോഡ് ഇ വിഭാഗത്തില്‍ പെട്ട വിമാനമാണ് ബോയിങ് 777. സാധാരണ എമിറേറ്റ്സ് ഉപയോഗിക്കുന്ന എയര്‍ബസ് 333 വിമാനത്തില്‍ 283 യാത്രക്കാരെ മാത്രമേ കയറ്റാനാകൂ. പൊട്ടിത്തെറിച്ചത് കോഡ് ഡി വിഭാഗത്തില്‍പെട്ട വിമാനമാണ്.
https://www.facebook.com/Malayalivartha