ദുബായില്‍ കാസര്‍കോടുകാരനു ആദരം,ഹൃദയാഘാതം സംഭവിച്ച രോഗിക്ക് നല്‍കേണ്ട പ്രാഥമീക ചികിത്സാ സഹായം ഫോണ്‍ വഴി വിളിച്ചറിയിച്ചു ജീവന്‍ രക്ഷപ്പെടുത്തി

അടിയന്തര ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ആംബുലന്‍സുകളെ നിയോഗിക്കലാണ് ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി ഇസ്ഹാഖിന്റെ ജോലി. ഫോണില്‍ വിളിച്ച് അടിയന്തിരമായി ചെയ്യേണ്ട പ്രാഥമീക ശുശ്രൂഷകള്‍ നല്‍കി ഒരാളുടെ ജീവന്‍ രക്ഷിച്ചതിനാണ് ദുബായിലെ ആംബുലന്‍സ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ താലിബ് ഗുലൂം താലിബ് അലി ആദരിച്ചത്.
പിസ്സ ഹട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഇസ്ഹാക്കിനെ ഫോണില്‍ വിളിച്ച് ഒരാള്‍ തളര്‍ന്നു വീണ കാര്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഇസ്ഹാക്ക് രോഗി ഹൃദയാഘാതം മൂലമാണ് തളര്‍ന്നു വീണതെന്ന് മനസിലായി. തുടര്‍ന്ന് ഒരു ഹൃദയാഘാതം സംഭവിച്ച രോഗിക്ക് നല്‍കേണ്ട പ്രാഥമീക ശുശ്രൂഷകള്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തു എട്ടു മിനിറ്റിനകം ആംബുലന്‍സ് അവിടെത്തിച്ചേരുമെന്നു അറിയിച്ചു.
ആംബുലന്‍സ് എത്തുന്നതുവരെ ഇസഹാഖ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ഇസഹാക്കിനെ ആദരിച്ചത്.
നേരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന ഇസഹാക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജ്യേഷ്ഠന്‍ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവറായി ജോലിയില്‍ കയറിയത്. ദുബൈ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആംബുലന്‍സ് വിഭാഗത്തില്‍ മെഡിക്കല്‍ ഡെസ്പാച്ചറാണ് ഇസ്ഹാഖ് ഹൃദയാഘാതം സംഭവിച്ചിട്ടും തക്ക സമയത്ത് നല്‍കേണ്ടിയിരുന്ന പ്രാഥമീക ശുശ്രൂഷകള്‍ നല്‍കിയതിനാല്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇസഹാഖ്.
https://www.facebook.com/Malayalivartha