ദുബായ് വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് എമിറേറ്റസ്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തീ പിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ സമയ നഷ്ടത്തിനും മാനസിക സംഘര്‍ഷത്തിനുംമായി ഓരോ ആള്‍ക്കും 5000ഡോളര്‍ വീതവും നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനകമ്പനി കണക്കുകൂട്ടിയത്. അതിനനുസരിച്ച് വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍വീതം എമിറേറ്റസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രചെയ്തതിന്റെ രേഖകളും പാസ്‌പോര്‍ട്ടും , തിരിച്ചറിയല്‍കാര്‍ഡും സമര്‍പ്പിക്കുന്ന മുറക്ക് പണം അയച്ചുകൊടുക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനാപകടത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് സഹിതം മുഴുവന്‍ സാധനങ്ങളും അപകടത്തില്‍ നഷ്ടമായിരുന്നതിനാലാണ് എമിറേറ്റ്‌സ് നഷ്ടപരിഹാരം നല്‍കുന്നത്.
https://www.facebook.com/Malayalivartha