അബുദബിയില്‍ വന്‍ അഗ്‌നിബാധ; മലയാളികളുടേതുള്‍പ്പടെ ആറ് കടകള്‍ കത്തിനശിച്ചു

അബുദാബിയിലെ ബനിയാസിലെ തീപിടുത്തത്തില്‍ മലയാളികളുടേതുള്‍പ്പടെ ആറു കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ബനിയാസ് കോ ഓപറേറ്റീവ് സൊസൈറ്റി പൂര്‍ണമായും മറ്റു അഞ്ച് കടകള്‍ ഭാഗികമായുമാണ് കത്തിനശിച്ചത്.
ബനിയാസിലെ പഴയകാല കെട്ടിടങ്ങളിലൊന്നിലായിരുന്നു കോ ഓപറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. പൊലീസും അഗ്‌നിശമന സേനയും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി തീയണച്ചു.
https://www.facebook.com/Malayalivartha