ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ദോഹയില്‍ തിരിച്ചിറക്കി; യന്ത്രത്തകരാറാണെന്ന് പ്രാഥമിക നിഗമനം

കൊച്ചിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സ് വിമാനം 40 മിനിട്ട് പറന്ന ശേഷം ദോഹ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ഇന്നലെ വൈകിട്ട് 6.55ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ക്യുആര്‍514 വിമാനമാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാറാണു കാരണമെന്നു കരുതുന്നു.
യാത്രക്കാര്‍ രാത്രി വൈകിയും വിമാനത്താവളത്തില്‍ കഴിയുകയാണ്. ഇവര്‍ക്കായി പകരം യാത്രാ വിമാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണു ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍. വൈകിട്ട് 6.55ന് ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ രണ്ടു മണിക്കു നെടുമ്പാശേരിയില്‍ എത്തേണ്ട വിമാനമാണിത്. തകരാര്‍ പരിഹരിച്ചു രാത്രി 12 മണിയോടെ വിമാനത്തിനു പുറപ്പെടാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്താനാകും
https://www.facebook.com/Malayalivartha