ഒമാനില്‍ അനധികൃത പാര്‍ക്കിങിന് കനത്ത പിഴ; നിയമലംഘകര്‍ക്ക് 500 റിയാല്‍ വരെ പിഴ

ഒമാനില്‍ അനധികൃത പാര്‍ക്കിങിന് കനത്ത പിഴ. നിയമലംഘകര്‍ക്ക് 500 റിയാല്‍ വരെ പിഴ ചുമത്താനാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ പുതിയ തീരുമാനം. രണ്ടു പാര്‍ക്കിങിനിടയില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് പത്തു റിയാലാണ് പിഴ. വികലാംഗര്‍ക്കുള്ള പാര്‍ക്കിങ്ങ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഇരുപതും ആംബുലന്‍സിനുള്ള പാര്‍ക്കിങില്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ക്ക് നൂറും റിയാല്‍ പിഴയുണ്ട്. പൊതുനിരത്തില്‍ വാഹനംവില്‍പനയ്ക്കായി പ്രദര്‍ശിപ്പിച്ചാല്‍ 500 റിയാല്‍ പിഴയൊടുക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha