ഗതാഗതം നിയന്ത്രണത്തിനായി അബുദാബിയില്‍ ഇനി സ്‌കൂട്ട്

അബുദാബി ഗതാഗത വിഭാഗം 33 ദശലക്ഷം ദിര്‍ഹത്തിന്റെ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടുകൂടി പുതിയ സംവിധാനം അബുദാബിയിലെ മുഴുവന്‍ നിരത്തുകളിലും സ്ഥാപിതമായേക്കും.
ലോകത്തിലെ നൂറ്റിഇരുപതോളം നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ സ്‌കൂട്ട് ഗതാഗത നിയന്ത്രണ സംവിധാനമാണ് നടപ്പില്‍ വരുന്നത് . വാഹനങ്ങളുടെ എണ്ണവും വേഗവും തിരക്കുമെല്ലാം ഡാറ്റാ സംവിധാനം വഴി മനസ്സിലാക്കി ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്ന നൂതന സംവിധാനമാണിത്.
നിലവിലുളള ഗതാഗത നിയന്ത്രണ സംവിധാനം പൂര്‍ണ്ണമായും മാറ്റി അബുദാബിയിലെ 125 ഓളം കവലകളില്‍ പുതിയ സംവിധാനം നിലവില്‍ വരും. ഓരോ കവലകളിലും സ്ഥാപിക്കുന്ന പുതിയ സംവിധാനത്തില്‍ ഇരുപതോളം സെന്‍സറുകള്‍ ഉള്‍ക്കൊള്ളും. ഇത് ഗതാഗത നിയന്ത്രണം കൂടുതല്‍ കുറ്റമറ്റതാകും. പൊതു വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും അവശ്യ വാഹനങ്ങള്‍ക്കും എളുപ്പം കടന്നു പോകാന്‍ സാധിക്കും വിധം ഗതാഗതത്തിനുളള വഴി ക്രമീകരിക്കാന്‍ പുതിയ സംവിധാനത്തിനു കഴിയും.
ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് നിലവില്‍ വരുന്നതോടെ ഗതാഗത സംബന്ധമായ നിരവധി പരിമിതികള്‍ പരിഹരിക്കപ്പെടുമെന്ന് അബുദാബി ഗതാഗത വിഭാഗം ഐ.ടി.എസ് ഡയറക്‌ടര്‍ സലാഹ് അല്‍ മരസുഖി അറിയിച്ചു.
https://www.facebook.com/Malayalivartha