ദുബായില്‍ ടാക്‌സികള്‍ സ്‌മാര്‍ട്ടാവുന്നു

ദുബായില്‍ ഇനി ടാക്‌സികളും സ്‌മാര്‍ട് . ആര്‍.ടിഎയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി കോര്‍പ്പറേഷന്‍ കാറുകളില്‍ യാത്രക്കാരന് വേണ്ടി എല്‍.സി.ഡി സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. മുന്‍സീറ്റുകളുടെ പുറകിലായിരിക്കും ഇവ ഘടിപ്പിക്കുന്നത്. ഇതിനകം നൂറു കാറിലായി ഇരുന്നൂറ് സ്‌ക്രീനുകള്‍ ഘടിപ്പിച്ചു കഴിഞ്ഞു. ഈ മാനവസാനത്തോടെ 3500 ടാക്‌സി കാറുകളില്‍ എല്‍സിഡി സ്‌ക്രീന്‍ ഘടിപ്പിക്കുമെന്ന് ഡി.ടി.സി ആക്‌ടിങ് സി.ഇ.ഒ മന്‍സൂര്‍ റഹമ അല്‍ ഫലാസി പറഞ്ഞു.
വൈഫൈ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറം പ്രയോജനപ്പെടുമെന്നും ഫലാസി പറഞ്ഞു. കാറിലുളള എല്‍സിഡി ഉപയോഗിക്കാന്‍ കഴിയുമെന്നതുപോലം സ്വന്തം ലാപ്‌ടോപ്പിലും ഫോണിലും കാറിലെ വൈഫൈ കണക്ഷന്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാരന് കഴിയും. ആര്‍ടിഎ , ഡി.ടി.സി, ദുബായ് എയര്‍പോര്‍ട്ട് , എമിറേറ്റ് എയര്‍ലൈന്‍സ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എല്‍സിഡി വഴി ലഭ്യമാകും. യാത്രക്കാര്‍ക്ക് പരാതികളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അതു തത്സമയം അറിയിക്കാന്‍ കഴിയും.
യാത്രക്ക് ടാക്‌സിയെ ആശ്രയിക്കുന്നവര്‍ക്ക് ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ തന്നെ ലഭിക്കുകയും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ഡി.ടി.സി.സി.ഇ.ഒ വ്യക്തമാക്കി. ടൂറിസം വികസനത്തില്‍ ടാക്‌സികള്‍ വഹിക്കുന്ന പങ്കും പരിഗണിച്ചാണ് ഇത് സ്‌മാര്‍ട്ടാക്കുന്നത്. കാറുകളില്‍ എല്‍ .സി.ഡി സ്ഥാപിക്കുന്നതിനുള്ള കരാര്‍ ടെക്‌നോലൈന്‍ കമ്പനിക്കാണുള്ളത്.
https://www.facebook.com/Malayalivartha