മൂടല്‍ മഞ്ഞ് കാരണം വിമാനഗതാഗതം താളം തെറ്റി

കനത്ത മൂടല്‍ മഞ്ഞും ലാന്‍ഡിംങ് സംവിധാനത്തിലെ തകരാറും മൂലം വ്യാഴാഴ്‌ച പുലര്‍ച്ചെ മുതല്‍ അബുദാബിയില്‍ വിമാനഗാതാഗതം താളം തെറ്റി. മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ അവ്യക്തമായതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനങ്ങള്‍ സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയതും റദ്ദാക്കിയതും മൂലം നൂറുകണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇത്തിഹാദ് എയര്‍വേസ് ക്ഷമ ചോദിച്ചു. വിസയില്ലാതെ വന്ന യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതായി മനസിലാക്കുന്നു. തങ്ങളുടെ നിയന്ത്രണമില്ലാത്ത സാഹചര്യമാണുായതെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍ അടക്കം ഒരുക്കിയിട്ടുണ്ടെന്നും എയര്‍വേസ് അിറയിച്ചു.
https://www.facebook.com/Malayalivartha