തൊഴിലാളികള്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നാണെന്ന് ഈര്‍ജമന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി. അഗ്നിബാധ, പരിക്കുകള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവമൂലമുണ്ടാകുന്ന കഷ്‌ട നഷ്‌ടങ്ങള്‍ പരിഹരിക്കാന്‍ പരമാവധി സഹായം നല്‍കുന്ന നിയമവ്യവസ്ഥയാണുളളത്.
തൊഴിലാളികള്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും
സുരക്ഷാ കാര്യത്തില്‍ ഓരോ വ്യക്തിയും ജാഗ്രതപാലിക്കേണ്ടതുണ്ടെങ്കിലും തൊഴില്‍ മേഖലയിലെ സുരക്ഷിതത്വത്തിനും ആരോഗ്യകാര്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഹെല്‍ത്ത് ആന്റ് സേഫ്‌റ്റി സെന്റര്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍, സുരക്ഷാ നടപടികള്‍ തുടങ്ങിയവയെകുറിച്ചുളള കോണ്‍ഫറന്‍സില്‍ രാജ്യാന്തര വിദഗ്‌ധര്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha