വായ്‌പ അനുവദിക്കുന്നതില്‍ വിദേശികള്‍ക്ക് നിയന്ത്രണം

വിദേശകമ്പനികള്‍ക്കും വിദേശികള്‍ക്കും ലോണ്‍ അനിവദിക്കുന്നത് നിയന്ത്രിക്കാന്‍ ഒമാനിലെ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം.ബാങ്കുകളുടെ ആസ്‌തി സുരക്ഷിതമാക്കുന്നതിനാണ് നടപടി. ഒമാനിലെ ബാങ്കുകള്‍ക്കും അവയുടെ വിദേശ ശാഖകള്‍ക്കും നിയന്ത്രണം ബാധകമാണ്. വിദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലോണ്‍ നല്‍കുന്നതിനും വിദേശ കറന്‍സികളില്‍ ലോണ്‍ അനുവദിക്കുന്നതിനുമാണ് സെട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ നിര്‍ദേശപ്രകാരം ബാങ്കിന്റെ ഒമാനിലെ ആസ്‌തിയുടെ 20 ശതമാനത്തില്‍ കുടുതല്‍ വിദേശത്തേക്ക് വായ്‌പയായി നല്‍കരുത്. വിദേശത്തെ ബാങ്കുകള്‍ക്കാണ് വായ്‌പ നല്‍കുന്നതെങ്കില്‍ അത് ഒമാനിലെ ആസ്‌തിയുടെ 30 ശതമാനത്തില്‍ കൂടരുതെന്നും എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹമുദ് സക്കൂര്‍ സദ്‌ജാലി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ലോണ്‍ നല്‍കുന്നത് വിദേശ വ്യക്തിക്കോ സ്ഥാപനത്തിനോ ആണെങ്കില്‍ ഒരാള്‍ക്ക് ഒമാനിലെ മൊത്തം ആസ്‌തിയുടെ 2.5 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. വിദേശത്ത് ബാങ്കിനാണെങ്കില്‍ അഞ്ചു ശതമാനമാമ് പരിധി. അഞ്ച് ലക്ഷത്തോളം യു.എസ് ഡോളറില്‍ കൂടുതല്‍ വിദേശത്ത് ലോണ്‍ നല്‍കുന്നുവെങ്കില്‍ അത് ബാങ്കുകളുടെ സിന്‍ഡിക്കേറ്റ് വഴിയാകണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha