കുവൈത്തില്‍ നിയമലംഘനം നടത്തിയ 86 പേര്‍ പിടിയില്‍

ഹവല്ലി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് 86 പേര്‍ പിടിയിലായി. താമസാനുമതി രേഖ കൈവശം ഇല്ലാത്തവര്‍, ഇഖാമാ സമയപരിധി കഴിഞ്ഞവര്‍, സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരാണ് പിടിയിലായത്.
തുടര്‍ന്നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അതിനിടെ നിയമം പാലിക്കാതെ കടലില്‍ അഭ്യാസം നടത്തുന്ന ജെറ്റ്‌സ്‌കീകള്‍ക്കെതിരെയും അധികൃതര്‍ പനടപടി ശക്തമാക്കി.
https://www.facebook.com/Malayalivartha