മസ്‌കറ്റില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ പ്രത്യേക സമിതി

അനധികൃക കുടിയേറ്റക്കാര്‍ക്കെതിരെ ഒമാന്‍ അധികൃതര്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. അനധികൃത്മായി കുടിയേറുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സമിതി രൂപവത്‌കരിച്ചു.
വിദേശികളുടെ കാര്യത്തിലെ വര്‍ക്ക് പെര്‍മിറ്റിന്റെ സാഹചര്യം കര്‍ശനമാക്കുക, കരാറുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇവര്‍ മേല്‍നോട്ടം വഹിക്കും. ഇതിനു പുറമേ ഒളിച്ചോടി പോകുന്ന ജീവനക്കാരെ ശിക്ഷിക്കാനായി വിഭവശേഷി മന്ത്രാലയം പുതിയ നിയമം സൃഷ്‌ടിക്കും. ഒളിച്ചോടി പോകുന്നവര്‍ക്കും മതിയായ രേഖകളില്ലാത്ത ജോലിക്കാര്‍ക്കും അഭയം നല്‍കുന്ന നാട്ടുകാര്‍ക്കും സ്വദേശികള്‍ക്കും എതിരേയും നടപടി കൊണ്ടുവരും.
നധികൃതമായി തങ്ങുന്ന ജോലിക്കാര്‍, കരാര്‍ പ്രകാരമുള്ള ജോലിയുടെ കാലാവധി കഴിഞ്ഞിട്ടും മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ തുടങ്ങിയവരെ ടീം കണ്ടെത്തും. അനധികൃത കുടിയേറ്റക്കേസുകള്‍ കൂടിയ സാഹചര്യത്തിലാണിത്. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഈ വര്‍ഷം കൂടിയിട്ടുണ്ട്. 2014 ആദ്യ പാദത്തില്‍ 2,267 അറസ്റ്റ് നടന്നു. 2013 ല്‍ ഈസമയം 1,027 അറസ്റ്റുകളാണ് നടന്നത്.
വീട്ടു വേലയ്ക്കായി ആളുകളെ സുല്‍ത്താനേറ്റിലേക്ക് കൊണ്ടുവരുന്ന ഏജന്‍സികള്‍ക്കുള്ള നിയമഭേദഗതിയും ഉദ്ദേശിക്കുന്നുണ്ട്. സമീപത്തെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്ന ബില്‍ഡിങ് കരാര്‍ കമ്പനികള്‍ക്കും പ്രത്യേക നിയമ ഭേദഗതി വരുത്തും. ഈ മേഖലയില്‍ മസ്‌കറ്റ് ഗവര്‍ണേറ്റില്‍ മാത്രം ഈ നിരയില്‍ നിന്നും 6,88,867 പേര്‍ ജോലിചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha