മലയാളി കുത്തേറ്റ് മരിച്ച കേസില്‍ ഭാര്യയുടെ ശിക്ഷയില്‍ ഇളവ്

മലയാളി കുത്തേറ്റ് മരിച്ച കേസില്‍ ഭാര്യയുടെ ശിക്ഷ ഇളവുചെയ്‌തു. നേരത്തെ അഞ്ചു വര്‍ഷമായിരുന്ന തടവ് ആറുമാസമായാണ് ഇളവുചെയ്‌തത്. നിലമ്പൂര്‍ അമരമ്പലം സ്വദേശി ബെന്നിമാത്യൂ (48) കൊല്ലപ്പെട്ട കേസില്‍ ഭാര്യയും സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ലീനക്കാണ് സൂറിലെ അപ്പീല്‍ കോടതി ഇളവനുവദിച്ചത്.
സൂറിലെ തഹ്വ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന ബെന്നി മാത്യൂ കഴിഞ്ഞ ഒക്‌ടോബര്‍ 24നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. ബെന്നിയുടെ മദ്യപാനം മൂലം കുടുംബകലഹം പതിവായിരുന്നു. 24ന് രാത്രി മദ്യപിച്ചെത്തിയ ബെന്നിയും ലീനയും തമ്മില്‍ വഴക്കും മല്‍പിടിത്തവുമുണ്ടായി. ഇതിനിടെ ബെന്നിക്ക് വയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ലീന നഴ്‌സിന്റെ സഹായം തേയിയെങ്കിലും ആന്തരിക രക്തസ്രാവം മുലം മരിച്ചു. റോയല്‍ ഒമാന്‍ പോലീസ് ലീനയെ അറസ്റ്റ് ചെയ്‌തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് അഞ്ചുവര്‍ഷം തടവാണ് ഒമാനിലെ കുറഞ്ഞ ശിക്ഷ. അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലീനക്ക് ആദ്യം വിധിച്ച ശേഷം പ്രത്യേത സാഹചര്യം കണക്കിലെടുത്ത് ശിക്ഷ ആറുമായമായി ചുരുക്കുയായിരുന്നു.
മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ആക്രമിക്കുന്നത് തടയാനുളള ശ്രമത്തിനിടെയാണ് കുത്തേറ്റതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. മക്കളുടെ ഭാവി കണക്കിലെടുത്താണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha