മക്കയില്‍ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു. വ്യാഴായ്ച സുബ്ഹിക്ക് ശേഷം സൗദി ഭരണാധികാരി അബ്ദുള്ള രാജാവിനെ പ്രതിനിധീകരിച്ച് മക്ക മേഖല ഗവര്‍ണ്ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല ചടങ്ങിന് നേതൃത്വം നല്‍കി. ഇരുഹറം കാര്യ വിഭാഗം മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, രാജകുടുംബാംഗങ്ങള്‍, പണ്ഡിതര്‍, നയതന്ത്രപ്രതിനിധികള്‍, വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട നിരവധി പേരും ചടങ്ങിന് സാക്ഷികളായി. ഇന്ത്യയില്‍ നിന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും പ്രമുഖ വ്യവസായി എംഎ യുസഫലി തുടങ്ങിയവരും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha