രാജകുമാരന്റെ കൊട്ടാരത്തിനു മുകളിലൂടെ പറന്നുയർന്നു ഡ്രോൺ; സുരക്ഷയൊരുക്കാനായി സൈന്യം ചെയ്തത്...

റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്.
സൗദി അറേബ്യയിലെ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍ രാത്രി എട്ട് മണിയോടെയാണ് കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമായതിനാൽ തന്നെ സൈന്യം മറ്റൊന്നും ചിന്തിക്കാതെ ഡ്രോണ്‍ വെടിവെയ്ച്ചിടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം ഡ്രോണ്‍ എങ്ങനെ കൊട്ടാരത്തിന് സമീപമെത്തി എന്ന തരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























