ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ

ജിദ്ദയിലെ ജോലി സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പരേതനായ ടിപി ഉസ്മാന്‍ കോയയുടെ മകന്‍ കരിപ്പൂര്‍ സ്വദേശി തായത്തെ പള്ള്യാലെ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്.
ജിദ്ദയിലെ നസീം ജിദ്ദ പോളി ക്ലിനിക്കിന് സമീപത്തെ ഒരു കണ്ണടക്കടയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. നാട്ടിലേക്കു പോകുവാനായി തൊഴിലുടമയോട് റീഎന്‍ട്രി വിസയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌പോണ്‍സര്‍ അനുമതി നല്‍കാതിരുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
ദിവസങ്ങളായി കടയും തുറന്നിരുന്നില്ല. കിലൊ അഞ്ച് എന്ന സ്ഥലത്ത് ബന്ധുക്കളുടെ ഫ്ലാറ്റിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അബ്ദുല്‍ റസാഖിന്റെ മൂന്ന് കുട്ടികളും ഭാര്യയും നാട്ടിലാണ്.
https://www.facebook.com/Malayalivartha


























