സിപിഐ എന്നാല്‍ കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ ; കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയ്ക്ക് വ്യക്തതയില്ലെന്ന ആരോപണവുമായി കനയ്യകുമാർ

സിപിഐ എന്നാല്‍ കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പരിഹാസവുമായി കനയ്യ കുമാര്‍. കൊല്ലത്ത് നടക്കുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് സിപിഐക്കു നേരെ കനയ്യയുടെ പരിഹാസം.
കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയ്ക്ക് വ്യക്തതയില്ലെന്ന് കനയ്യ കുമാര്‍ ആരോപിച്ചു. കോൺഗ്രസിനോടു കൂടുതൽ അടുക്കണമെന്ന ആവശ്യം സിപിഐ പാർട്ടി കോൺഗ്രസിൽ ഉയർന്നിരുന്നു. നയം മുന്നോട്ടുവച്ച കേന്ദ്രനേതൃത്വത്തിന്‍റെ സംഘടനാ വീഴ്ചകൾക്കെതിരേയും രൂക്ഷവിമർശനം ഉയര്‍ന്നിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിലവിലെ നേതൃത്വം പരാജയപ്പെട്ടു. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























