ലൈംഗിക ഉത്തേജക മരുന്നുകളുമായി രണ്ട് പ്രവാസികള്‍ പിടിയിൽ

കുവൈറ്റിൽ നിന്നും ലൈംഗിക ഉത്തേജക മരുന്നുകളുമായി രണ്ട് പ്രവാസികള്‍ പിടിയിലായതായി റിപ്പോർട്ടുകൾ. ഖൈത്താന്‍ പ്രദേശത്തു നിന്നും പിടികൂടിയ ഇവരില്‍ നിന്നും ലൈംഗിക ഉത്തേജക മരുന്നുകൊള്‍ക്കൊപ്പം ഹാഷിഷും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
സംശയാസ്പദമായി കണ്ട പ്രവാസികളെ പ്രദേശത്ത് പെട്രോളിംഗിന് എത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. ഈജിപ്ത് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കുവൈറ്റ് പോലീസ് പരിശോധിച്ചു.
പരിഭ്രാന്തരായി കാണപ്പെട്ട ഇവരെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറി.
https://www.facebook.com/Malayalivartha


























