വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നവർ സൂക്ഷിക്കുക; അബുദാബി പോലീസിന്റെ കയ്യിൽ കിട്ടിയാൽ പണി പാളും

അബുദാബി നിരത്തുകളിൽ കാറില്‍ നിന്നോ മറ്റു വാഹനങ്ങളിൽ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണിയാണ്. ഇത്തരത്തിൽ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക് വന്‍ പിഴയാണ് അബുദാബി പോലീസ് ചുമത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇത്രയും പേരെ പിടികൂടാനായെതെന്നാണ് അബുദാബി പോലീസ് പറയുന്നത്. ഇവർക്ക് ഓരോരുത്തർക്കും 1000 ദിര്‍ഹം വീതമാണ് പിഴയായി ചുമത്തിയത്. ഇതോടൊപ്പം തന്നെ ലൈസൻസിൽ ആറ് ബ്ലാക്ക് മാര്‍ക്കുകളും പോലീസ് നൽകി.
ഇതുകൊണ്ടും തീർന്നില്ല ഇവരെ വിളിച്ചു വരുത്തി പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസിലാക്കിയതായും അബുദാബി പോലീസ് തങ്ങളുടെ ഇസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
റോഡില്‍ നിയമം ലംഘിക്കുന്നവര്‍ ഉടനടി തന്നെ പിടിയിലാകുമെന്നും ഇത്തരക്കാര്‍ എപ്പോഴും അബുദാബി പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യുട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ഷേഷി പറഞ്ഞു.
https://www.facebook.com/Malayalivartha


























