സുന്ദരിയും അവിവാഹിതയുമായ യുവതി, ഇരകളെ സമീപിച്ച് വര്‍ത്തമാനം തുടങ്ങും, ഇര കൊത്തിയെന്ന് വ്യക്തമായാല്‍ അല്‍പ്പസ്വല്‍പ്പം നീല കൂടി കലര്‍ത്തും; ദുബായിയിൽ മുപ്പതുകാരന് എട്ടിന്റെ പണി

സ്ത്രീയായി ആള്‍മാറാട്ടം നടത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകളെ പറ്റിച്ചു കൊണ്ടിരുന്ന മുപ്പതുകാരന്‍ പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. നിരവധി പരാതികള്‍ ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ അതിവിദഗ്ധമായ രീതിയിൽ പിടികൂടിയത്.
സുന്ദരിയും അവിവാഹിതയുമായ യുവതി എന്ന വ്യാജേനയാണ് ഇയാൾ ഇരകളെ സമീപിച്ചിരുന്നത്. വര്‍ത്തമാനം തുടങ്ങിയതോടെ തന്നെ ഒട്ടുമിക്കവരും വലയില്‍ വീഴും. ഇര കൊത്തിയെന്ന് വ്യക്തമായാല്‍ സംസാരത്തില്‍ അല്‍പ്പസ്വല്‍പ്പം നീല കൂടി കലര്‍ത്തും. അതോടെ ഇര പൂര്‍ണമായും അകപ്പെടും. ഇവരില്‍ നിന്ന് പണമുള്‍പ്പെടെ വിലപിടിപ്പുള്ള പലതും വിദഗ്ദ്ധമായി അടിച്ചു മാറ്റും. വേണ്ടതെല്ലാം കൈക്കലാക്കിക്കഴിഞ്ഞാല്‍ ബന്ധം ഉപേക്ഷിക്കും. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
നാണക്കേട് ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു. ഒടുവിൽ പോലീസുകാര്‍ ഒരുക്കിയ കെണിയിലാണ് ഇയാള്‍ വീണത്. ഇതറിയാതെ പണം സ്വീകരിക്കാന്‍ പറഞ്ഞുറപ്പിച്ചിരുന്നതനുസരിച്ച് എത്തിയ യുവാവിനെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു. നിരവധി സ്മാര്‍ട്ട് ഫോണുകളും സിംകാര്‍ഡുകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























