ഇനിമുതൽ കുവൈറ്റിൽ ഇലക്‌ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്; ധാരണാ പത്രത്തില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ഒപ്പുവെച്ചു

കുവൈറ്റിൽ സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ക്ക് പരിഷ്കരിച്ച ഇലക്‌ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ഒപ്പുവെച്ചു.
യു.എന്‍ ഡെവലപ്മന്റെ പ്രോഗ്രാം കുവൈത്ത് പ്രതിനിധി ഡോ. താരിഖ് അല്‍ ശൈഖിന്റെയും ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശൂയഇന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ്.
ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ചിപ്പ് സഹിതമുള്ള സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കാനാണ് പദ്ധതി. ഗതാഗത മേഖലയിലെ വ്യാപക പരിഷ്കരണത്തിന്റെ ഭാഗമായാണിതെന്ന് ഫഹദ് അല്‍ ശൂയഅ് പറഞ്ഞു.
വ്യാജ ലൈസന്‍സ് നിര്‍മ്മാണമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ഇതുവഴി തടയാന്‍ സാധിക്കുമെന്ന് പാസി ഡയറക്ടര്‍ മുസായിദ് അല്‍ അസ്ഈസി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























