ചരിത്രത്തിൽ പൊൻതൂവലായി ഇനാം ഗാസി സൗദിയിലെ ആദ്യ ഒാണ്‍ലൈന്‍ ടാക്സി വനിതാ ഡ്രൈവര്‍

സൗദി അറേബ്യയില്‍ ടാക്സി കാര്‍ ഒാടിക്കുന്ന ആദ്യവനിത എന്ന പദവി ഇനാംഗാസി അല്‍ അസ്വദ് സ്വന്തമാക്കി. ഒാണ്‍ലൈന്‍ ടാക്സിയായ കരീം വനിത ടാക്സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്.
സിറിയന്‍ വംശജയാണ് ഇൗ 43കാരി. 3000 ത്തോളം വനിതകളാണ് കരീമില്‍ ഒാണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ ഉടന്‍ കരീം കമ്പനിയുമായി ബന്ധപ്പെട്ടതായി ഇനാം ഗാസി പറഞ്ഞു.
സിറിയന്‍ ഡ്രൈവിങ് ലൈസന്‍സ് ഉടമയാണ് ഇനാം. വാഹനമോടിക്കാന്‍ പഠിച്ചതും സിറിയയില്‍ നിന്നാണ്. സൗദി ലൈസന്‍സ് ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണിവര്‍. 'കരീ'മില്‍ നിന്ന് പരിശീലനം പൂര്‍ത്തിയായി. മുൻപ് എയര്‍ലൈന്‍ ഫ്ലൈറ്റ് അറ്റന്‍റര്‍ പരിശീലനം നേടിയിട്ടുണ്ട്.
ജീവിതം മെച്ചപ്പെടുത്താന്‍ നല്ല വഴിയാണിത് എന്ന് യുവതി പറഞ്ഞു. രണ്ട് മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്. 2013 മുതല്‍ സ്വന്തം വാഹനത്തിനുടമയാണ്. കരീം ഡ്രൈവര്‍മാര്‍ നന്നായി പണം സമ്പാതിക്കുന്നതായി മനസിലാക്കിയതിനാലാണ് ഇൗ മേഖലയിലേക്ക് തിരിയുന്നത്. മക്കളുടെ പിന്തുണയും തനിക്ക് ലഭിച്ചു. അടുത്ത മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി. കഴിഞ്ഞ സെപ്റ്റംബറിലാണ് സല്‍മാന്‍ രാജാവ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha


























