ഹറം പരിസരം നിരീക്ഷിക്കാൻ സുരക്ഷാ വിമാനങ്ങള്‍ സജ്ജമായി

റമദാനില്‍ മക്കയിലെ ഹറം പരിസരങ്ങളും ഹറമിലേക്കെത്തുന്ന റോഡുകളും നിരീക്ഷിക്കാന്‍ സുരക്ഷ വിമാനങ്ങള്‍ സജ്ജമായതായി സുരക്ഷ സേന മേധാവി ജനറല്‍ ഹസന്‍ ബിന്‍ സാഇദ് ആല്‍ ബസാം അറിയിച്ചു. സുരക്ഷ, ആരോഗ്യം, സേവന വിഭാഗങ്ങളുമായി സഹകരിച്ച് തീര്‍ഥാടകര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കാനാണ് വിമാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പുണ്യ സ്ഥലങ്ങളിലേയും മക്കയിലേയും ഹെലിപാഡുകള്‍ ഇതിനായി ഉപയോഗപ്പെടുത്തും. സുരക്ഷാനിരീക്ഷണത്തിനു പുറമെ ട്രാഫിക്ക് നിരീക്ഷണം, ആംബുലന്‍സ്, മെഡിക്കല്‍ സേവനം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവക്കും വിമാനങ്ങള്‍ ഉപയോഗിക്കും. അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് ഒരോ വിമാനങ്ങളും. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേഗത്തില്‍ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും അയക്കാനുള്ള സൗകര്യം വിമാനത്തിലുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























