അറബിക്കടലിലുണ്ടായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി; 'സാഗര്‍' ഒമാന്‍ ഭീഷണിയാകില്ല

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി റിപ്പോർട്ടുകൾ. സാഗര്‍ എന്നാണ് കാറ്റിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയാണ് ഇത്തരത്തിലൊരു പേര് നിർദ്ദേശിച്ചത്. അതേസമയം ചുഴലിക്കാറ്റ് ഏദന്‍ കടലിടുക്കില്‍ പ്രവേശിച്ചതായും ഒമാന്‍ ഭീഷണിയില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ദുർബ്ബലമാകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ ഫലമായി യമന്റെ തെക്കന്‍ ഭാഗങ്ങള്‍, ജിബൂതി, സോമാലിയയുടെ വടക്കന്‍ ഭാഗങ്ങള്‍, എറീത്രിയ, സൗദി അറേബ്യയിലെ അല്‍ ഹജറിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിക്കും.
കാറ്റ് ഏദന്‍ കടലിടുക്കില്‍ എത്തിയതിനാല്‍ സലാലയിലും ദോഫാര്‍ ഗവര്‍ണറേറ്റിന്റെ മറ്റു ഭാഗങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയില്ല. ചുഴലിക്കാറ്റിന്റെ പരോക്ഷഫലമായി ബുധനാഴ്ച സലാലയിലും ദോഫാര്‍ ഗവര്ണറേറ്റിെന്റ പലയിടങ്ങളിലും ബുധനാഴ്ച നല്ല മഴ ലഭിച്ചിരുന്നു. ന്യൂനമര്‍ദ പാത്തി ഒമാനിലൂടെ കടന്നുപോയതിന്റെ ഫലമായി ഒമാനിലെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പെയ്തു.
ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബുഅലി, അല്‍ കാമില്‍ അല്‍ വാഫി ഭാഗങ്ങളില്‍ വ്യാഴാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതും ജനത്തെ വലച്ചു. പൊതുവെ സുഖകരമായ കാലാവസ്ഥയാണ് പലയിടങ്ങളിലും വ്യാഴാഴ്ചയും അനുഭവപ്പെട്ടത്. ഇത് നോമ്പനുഷ്ഠിക്കുന്നവർക്ക് ഗുണമായി. ബുധനാഴ്ച ദിമാ വല്തായീനിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 34 മില്ലീ മീറ്റര്‍. ജബല്‍ അഖ്ദറിലെ സൈഖില്‍ 20.5 മില്ലീമീറ്ററും ദോഫാറിലെ ദല്ഖൂത്തില് 12.4 മില്ലീമീറ്റര്‍ മഴയും ലഭിച്ചു.
https://www.facebook.com/Malayalivartha


























