മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്

സൗദിയിലെ പുണ്യനഗരമായ മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നുവീണാണ് അപകടമുണ്ടായത്.
ക്രെയിന്‍ ഓപ്പറേറ്റര്‍ക്കാണ് പരിക്കേറ്റതെന്നും തീര്‍ഥാടകര്‍ക്കാര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 2015 സെപ്റ്റംബറില്‍ മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 108 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























