ദുബായിൽ നടന്ന വിവാഹത്തിന് ആയുസ് വെറും 15 മിനിറ്റ്; വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ വരനോട് വധുവിന്റെ അച്ഛന്റെ പരാക്രമം: അരിശം പൂണ്ട് വധുവുമായുള്ള ബന്ധം വേർപ്പെടുത്തി യുവാവ്

ദുബായിൽ വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിറ്റിനുള്ളിൽ വരൻ, വധുവുമായുള്ള ബന്ധം വേർപ്പെടുത്താൻ കാരണമായത് പെൺ കുട്ടിയുടെ പിതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തി. നേരത്തെ പറഞ്ഞതനുസരിച്ച് 100,000 ദിർഹമാണ് യുവാവ്, വധുവിന്റെ പിതാവിന് നൽകാമെന്ന് ഏറ്റത്. ഇതുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റും ഉണ്ടായിരുന്നുവത്രേ. വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാർ പ്രകാരം 50,000 ദിർഹം ഷരിയ ജഡ്ജിന്റെ ഒാഫീസിൽ നിന്നും നൽകുമെന്നും ബാക്കി തുക കോടതി കെട്ടിടത്തിന് പുറത്തു നിന്നും നൽകുമെന്നായിരുന്നു.
വിവാഹ കരാറിൽ ഒപ്പിടുന്നതിനായി ഇരുപക്ഷത്തെയും ബന്ധുക്കളും സുഹൃത്തുക്കളും ഷരിയ ജഡ്ജിന്റെ ഓഫിസിൽ എത്തുകയും വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തിരുന്നു. ഈ കരാർ ഒപ്പിട്ടപ്പോൾ തന്നെ വരൻ യുവതിയുടെ പിതാവിന് 50,000 ദിർഹം നൽകിയെന്നാണ് റിപ്പോർട്ട്. തുടർന്ന് വരനും വധുവും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ യുവതിയുടെ പിതാവ് വരനോട് ബാക്കി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് അൽപ്പം സമയം വേണമെന്നും പണം പുറത്തുള്ള കാറിൽ ഉണ്ടെന്നും അതെടുത്തു തരാം എന്നും വരൻ പറഞ്ഞു.
എന്നാൽ, വധുവിന്റെ പിതാവ് ഇത് കേൾക്കാൻ തയാറായില്ല. തനിക്ക് ഇപ്പോൾ തന്നെ പണം ലഭിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. കോടതിയിൽ നിന്നും ഇറങ്ങി അഞ്ചു മിനിറ്റ് സമയം മതിയെന്നും ഉടൻ തന്നെ തരാമെന്നും യുവാവ് പറഞ്ഞെങ്കിലും പിതാവ് കേൾക്കാൻ തയാറായില്ല. വരൻ നൽകുന്ന പണത്തിന് യുവതിയുടെ പിതാവ് തിരക്കു പിടിച്ച ഈ സ്വഭാവമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha


























