അഫ്ഗാനിസ്താന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രസിഡന്റ്

താലിബാന് ഭീകരര്‍ക്കെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി അറിയിച്ചു. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ ജൂണ്‍ 12നാണ് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ അക്രമം തുടരണമോയെന്ന് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്ന് അഷ്‌റഫ് ഘനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ താലിബാന്‍ ഭീകരരുടെയും പിന്തുണ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. തൊട്ടുപിന്നാലെ താലിബാന് ഭീകരരും മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നീട് ഘനി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്കുകൂടി നീട്ടി. എന്നാല്‍ വെടിനിര്‍ത്തല്‍ തുടരാന്‍ ഭീകരര്‍ തയ്യാറായില്ല. സൈന്യത്തിന് നേരെയുള്ള ആക്രമണം താലിബാന്‍ തുടര്‍ന്നു. സമാധാന നീക്കങ്ങല്‍ തള്ളിക്കളയുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള ജനങ്ങളുടെ ആഗ്രഹം ഭീകരര്‍ മാനിക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും പ്രസിഡന്റ് ഘനി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha

























