വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനുശേഷം അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ സൈന്യം വധിച്ചത് 25 ഭീകരരെ

അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ 25 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ 23 പേര്‍ക്ക് പരിക്കേറ്റുവെന്നും അഫ്ഗാന്‍ പ്രതിരോധ വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു. കൊല്ലപ്പെട്ട അഞ്ച് ഭീകരര്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ട്. ബാക്കിയുള്ളവര്‍ താലിബാന്‍ ഭീകരരാണെന്നും സൈന്യം അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും ബോംബുകളും സൈന്യം പിടിച്ചെടുത്തു
താലിബാന്‍ ഭീകരര്‍ക്കെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി അറിയിച്ചിരുന്നു. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ ജൂണ്‍ 12നാണ് അഫ്ഗാനിസ്താന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ അക്രമം തുടരണമോയെന്ന് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്ന് അഷ്‌റഫ് ഘനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കയ ഉടന്‍ തന്നെയായിരുന്നു നടപടി.
https://www.facebook.com/Malayalivartha

























