മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി ജൂത വംശജയായ ക്ലോഡിയ ഷെയ്ന്‍ബൗം തെരഞ്ഞെടുക്കപ്പെട്ടു

മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി ജൂത വംശജ ക്ലോഡിയ ഷെയ്ന്‍ബൗം(56) തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രജ്ഞകൂടിയായ ക്ലോഡിയ 55.5% വോട്ട് നേടി ജയിച്ചെന്നാണ് റിപ്പോര്‍ട്ട്. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.1962 ജൂണ്‍ 24ന് മെക്‌സിക്കോ സിറ്റിയില്‍ ജനിച്ചു. എനര്‍ജി എന്‍ജിനിയറിംഗ് ആന്‍ഡ് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി.
2017ല്‍ ജില്ലാ മേയറായി ക്ലോഡിയ സജീവ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്തു. മെക്‌സിക്കോയിലെ 40,000 ജൂത വംശജരും മെക്‌സിക്കോ സിറ്റിയിലാണ് താമസിക്കുന്നത്
https://www.facebook.com/Malayalivartha





















