ജന്മദിനാഷോഷത്തിനിടെ കത്തിയാക്രമണം, മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

യുഎസ് സംസ്ഥാനമായ ഇഡാഹോയില്‍ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ കത്തിയാക്രമണത്തില്‍ പരിക്കേറ്റ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ഇഡാഹോയിലെ ബോയിസില്‍ തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഒമ്പതു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. ലോസ് ആഞ്ചലസ് സ്വദേശിയായ ടിമ്മി കിന്നെര്‍ എന്നയാളാണ് കത്തിയാക്രമണം നടത്തിയത്. എത്യോപ്യ, ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമായി തുടരുന്നു. ടിമ്മി കിന്നെരെ കോടതിയില്‍ ഹാജരാക്കി. കത്തിയാക്രമണത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















