യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലേക്കു പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യന്‍ വംശജനും

യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലേക്കു പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യന്‍ വംശജനും. പ്രശസ്ത ഇന്തോഅമേരിക്കന്‍ ജഡ്ജി അമുല്‍ ഥാപ്പറാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മനസിലുള്ള 25 പേരില്‍ ഒരാള്‍. 49കാരനായ ഥാപ്പറുമായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ നിയമസംഘവും അഭിമുഖം നടത്തി. വൈറ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. ജസ്റ്റീസ് ആന്തണി കെന്നഡി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ജഡ്ജിയുടെ നിയമനം ആവശ്യമായിവരുന്നത്.
പരിഗണനയിലുള്ള ജഡ്ജിമാരുടെ പേരുകള്‍ പ്രസിഡന്റ് ട്രംപോ വൈറ്റ്ഹൗസോ പുറത്തുവിട്ടിട്ടില്ല. അതേസമയം, നാലുപേരെ അഭിമുഖം ചെയ്തതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമുല്‍ ഥാപ്പര്‍, ബ്രട്ട് കാവനോ, ആമി കോണി ബാരറ്റ്, റെയ്മണ്ട് കീത്ത്‌ലെഡ്ജ് എന്നിവരാണ് ഈ നാലുപേരെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ സിര്‍ക്യുട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സിന്റെ ന്യായാധിപനാണ് ഥാപ്പര്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്തോഅമേരിക്കന്‍ വംശജനും രണ്ടാമത്തെ ദക്ഷിണേഷ്യന്‍ ന്യായാധിപനുമാണ് ഇദ്ദേഹം
https://www.facebook.com/Malayalivartha





















