പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ആര്‍ച്ച് ബിഷപ്പിന് തടവു ശിക്ഷ

അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിനാണ്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്ന് ന്യൂകാസ് പ്രാദേശിക കോടതി വിധിച്ചു.
1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാലന്മാരെ പീഡനത്തിരക്കായ സംഭവം മറച്ചിവെച്ചതാണ് ബിഷപ്പിനെ തടവു ശിക്ഷക്ക് വിധിച്ചത്. സംഭവം അറിഞ്ഞിട്ടും ബിഷപ് അത് പോലീസിനെ അറിയിച്ചില്ലെന്ന് കോടതി കണ്ടെത്തി.
ആര്‍ച്ച് ബിഷപ് ഫിലിപ്പ് വില്‍സണ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ നിന്ന് വൈദികര്‍ക്കെതിരായ പീഡന ആരോപണങ്ങള്‍ കൂടുതല്‍ പുറത്തുവരുമെന്നാണ് വിവരങ്ങള്‍. അതേസമയം വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിക്ക് പുറത്ത് പീഡനത്തിനിരയായവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വില്‍സണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
https://www.facebook.com/Malayalivartha





















