കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതു മരണം, ഇരുപതോളം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നെയ്‌റോബിയിലാണ് അപകടമുണ്ടായത്. കെനിയന്‍ വാര്‍ത്താ മാധ്യമമായ എന്‍ടിവിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ലോറിയുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമര്‍ന്നു. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

https://www.facebook.com/Malayalivartha





















