കോടികളുടെ അഴിമതി; മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിൽ

മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹാദ് നിക്ഷേപ പദ്ധതിയില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ തട്ടിച്ചുവെന്ന കേസിൽ മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിലായി. സംഭവത്തിൽ നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് നിര്‍മാതാവുമായ റിസ അസീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.
2009-ല്‍ മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ടു രൂപവത്കരിച്ച വണ്‍ മലേഷ്യ ഡവലപ്‌മെന്റ് ബര്‍ഹാദിലേക്ക് വിദേശത്തു നിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. ഇതില്‍ നിന്നു 450 കോടി ഡോളര്‍ നജീബ് റസാഖിന്റെ സ്വന്തക്കാര്‍ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ക്വലാലംപൂരിനെ ഫിനാന്‍ഷ്യല്‍ ഹബായി വളര്‍ത്തുകയായിരുന്നു വണ്‍ മലേഷ്യ ഡവലപ്‌മെന്ഡറ് ബര്‍ഹാദിന്റെ ലക്ഷ്യം. 2015 ലാണ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. നജീബ് റസാക്കിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍നിന്നു നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണങ്ങള്‍ക്കു വഴിതെളിച്ചത്.
മേയ് അവസാനം നജീബിന്റെ വസതികളില്‍ നടത്തിയ റെയ്ഡുകളില്‍ 200 കോടിയോളം രൂപ വിലവരുന്ന ആഡംബരവസ്തുക്കളും കണ്ടെടുത്തു. അഴിമതിക്കഥകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നജീബ് റസാക്കിന് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു.
https://www.facebook.com/Malayalivartha





















