മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി; കൂട്ടുപ്രതിയായ മകള്‍ക്ക് ഏഴുവര്‍ഷം തടവ്; വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഇവര്‍ നയിച്ചതെന്നായിരുന്നു ആരോപണം

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവ് ശിക്ഷ വിധിച്ച് പാക് അക്കൗണ്ടബിലിറ്റി കോടതി. അഴിമതി കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷെരീഫിന് പത്തും കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിത്. വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചുവെന്നും കേസുകളുണ്ട്.
പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തി. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികള്‍ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൂടാതെ പാനമ കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

ഇതിന് പുറമെ, തന്റെ ഭാര്യയായ കുല്‍സൂം നവാസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാല്‍ വിചാരണ വേളയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും നവാസും മറിയവും നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചിരുന്നു ഈ ഹര്‍ജികള്‍ തള്ളിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

https://www.facebook.com/Malayalivartha























