തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിനെ ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ പ്രസിഡന്റ്; ഫിഫയുടെ ഈ പ്രഖ്യാപനം കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവേശം പകരാന്‍ കഴിയുമെന്നും പ്രതീക്ഷ

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലുടെയാണ് അദ്ദേഹം കുട്ടികളെ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫയുടെ ഭാഹത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഗുഹയില്‍ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാന്‍ കഴിയട്ടെ. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഫിഫ പ്രസിഡന്റ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ വരുംദിവസങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടുതല്‍ ആശങ്കയ്ക്കാണ് വഴിവയ്ക്കുന്നത്. ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും കുട്ടികള്‍ക്കൊപ്പംതന്നെയുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും എത്തിക്കാന്‍ കേബിളുകള്‍ വലിക്കുന്ന ജോലി തുടരുകയാണ്.
ഗുഹയ്ക്കുള്ളിലെ വെള്ളം മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പുചെയ്യ്ത് കളയുന്നുമുണ്ട്. ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ കുട്ടികള്‍ ആരോഗ്യവാന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കുള്ള നീന്തല്‍ പരിശീലനവും തുടരുന്നു. കുട്ടികളെ രക്ഷപെടുത്താന്‍ ലോകം മുഴുവനുമുള്ള വിദഗ്തര്‍ തല പുകഞ്ഞ് അലോചിക്കുകയാണ് പലരും രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങുന്നുമുണ്ട്. എന്തായിലും ഫിഫയുടെ ഈ പ്രഖ്യാപനം കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവേശം പകരാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

https://www.facebook.com/Malayalivartha























