വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മൂന്ന് കനേഡിയന്‍ യൂട്യൂബ് താരങ്ങള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് സാഹസിക യാത്രാ വീഡിയോകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഹൈ ഓണ്‍ ലൈഫ് യൂട്യൂബ് വ്‌ലോഗര്‍ സംഘത്തിലുള്ളവർ

ബ്രിട്ടീഷ് കൊളംബിയയിലെ സ്‌ക്വാമിഷിനടുത്തുള്ള ഷാന്നണ്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നീന്തുന്നതിനിടയിൽ നൂറടി താഴ്ചയിലേയ്ക്ക് വീണ് മൂന്ന് കനേഡിയന്‍ സോഷ്യല്‍ മീഡിയാ താരങ്ങള്‍ മരിച്ചു. റൈക്കര്‍ ഗാമ്ബിള്‍(30), അലെക്‌സി ല്യാക് (30), മീഗന്‍ സ്‌കാപ്പര്‍(29) എന്നിവരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സ്‌ക്വാമിഷിനടുത്തുള്ള ഷാന്നണ്‍ വെള്ളച്ചാട്ടത്തിലെ 100 അടി താഴ്ചയിലേക്കാണ് മൂവരും വഴുതി വീണത്.
സാഹസിക യാത്രാ വീഡിയോകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഹൈ ഓണ്‍ ലൈഫ് എന്ന യൂട്യൂബ് വ്‌ലോഗര്‍ സംഘത്തിലുള്ളവരാണ് ഇവര്‍. ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിന് മുകളില്‍ നീന്തുന്നതിനിടയിലാണ് 100 അടിയോളം താഴ്ചയിലേക്ക് മൂവരും വഴുതി വീണത്. മീഗന്‍ സ്‌ക്രാപ്പര്‍ ആണ് ആദ്യം വഴുതി വീണത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗാമ്ബിളും ല്യാഖും അപകടത്തില്‍പെട്ടത്.
2012 ലാണ് ഗാമ്ബിളും ല്യാഖും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഹൈ ഓണ്‍ ലൈഫ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അഞ്ച് ലക്ഷത്തിലധികം വരിക്കാരുള്ള യൂട്യൂബ് ചാനലാണിത്. ഇന്‍സ്റ്റാഗ്രാമില്‍ 11 ലക്ഷം ഫോളോവര്‍മാരും ഈ ചാനലിനുണ്ട്. വീഡിയോ നിര്‍മാണം സ്ഥിരം തൊഴിലായി സ്വീകരിച്ചിരുന്ന സംഘം വിവിധ ബ്രാന്റുകളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രചാരണവും നടത്തിയിരുന്നു.
ജനപ്രീതിയ്‌ക്കൊപ്പം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്തവരാണ് ഹൈ ഓണ്‍ ലൈഫ് സംഘം. സാഹസികതയ്ക്ക് വേണ്ടി ദേശീയോദ്യാനങ്ങളില്‍ നിയമലംഘനം നടത്തിയതിന് നിരവധി തവണ അമേരിക്കന്‍ അധികൃതര്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഷാന്നണ്‍ വെള്ളച്ചാട്ടത്തിന് മുകളിലുള്ള കുളങ്ങളിലൊന്നില്‍ മൂന്ന് പേര്‍ നീന്തുന്നുവെന്ന് സന്ദേശം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും അപകടത്തില്‍ പെട്ടവരുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശ്രമകരമായ രക്ഷാപ്രവര്‍ത്തനം ഒരു ദിവസത്തോളം നീണ്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബ്രിട്ടീഷ് കൊളംബിയയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഷാന്നണ്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























