പ്രമുഖ അമേരിക്കന്‍ കോമിക്‌സ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു, ലോകമെമ്പാടും ആരാധകരുള്ള സ്‌പൈഡര്‍ മാന്റെ സഹ സൃഷ്ടാവായിരുന്നു അദ്ദേഹം

പ്രമുഖ അമേരിക്കന്‍ കോമിക്‌സ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു. 90 വയസ്സായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള സ്‌പൈഡര്‍ മാന്റെ സഹ സൃഷ്ടാവായിരുന്നു. ജൂണ്‍ 29ന് മാന്‍ഹാട്ടണിലെ ഫഌറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡികോ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
1960കളില്‍ മാര്‍വെല്‍ കോമിക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഡികോ ഈ മേഖലയില്‍ അറിയപ്പെട്ടു തുടങ്ങിയത്. കമ്പനിയുടെ സിഇഒ ആയിരുന്ന സ്റ്റാന്‍ ലീയുമായി ചേര്‍ന്നാണ് സ്‌പൈഡര്‍ മാനും ഡോക്ടര്‍ സ്‌ട്രെയിഞ്ചും സൃഷ്ടിച്ചത്.
ചിലന്തിയുടെ ശക്തിയുള്ള സൂപ്പര്‍ ഹീറോയായ ആയ യുവാവിന്റെ ആശയവുമായി സ്റ്റാന്‍ ലീ സ്റ്റീവ് ഡികോയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്‌പൈഡര്‍ മാനെപ്രശസ്തമായ നീലയും ചുവപ്പും ചേര്‍ന്ന വേഷം ധരിപ്പിച്ചത് ഡികോ ആയിരുന്നു. ലീയുമായി അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ 1966ല്‍ സ്റ്റീവ് ഡിഷേകാ കമ്പനി വിട്ടു. തുടര്‍ന്ന് ഡിസി കോമിക്‌സുമായി ചേര്‍ന്ന് 'ദ ക്രീപ്പെര്‍' എന്ന സാങ്കല്പിക സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചത്.
പ്രശസ്തി ഒരിക്കലും ആഗ്രഹിക്കാതിരുന്ന സ്റ്റീവ് ഡികോ 2007 ബിബിസി തന്നെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ പോലും പ്രത്യക്ഷപ്പെടാന്‍ മടിച്ചിരുന്നു. ഡികോയുടെ വിയോഗത്തില്‍ ഡിസി കോമിക്‌സ് അനുശോചിച്ചു.
https://www.facebook.com/Malayalivartha























