ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി, അമ്പതോളം പേരെ കാണാതായി

ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി. 50 പേരെ കാണാതായെന്നാണ് വിവരം. ശനിയാഴ്ച മാത്രം എട്ടു പേരാണ് മരിച്ചതെന്നാണ് സൂചന. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഹിരോഷിമയിലെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പോലീസ്, അഗ്‌നിശമന സേന, ദുരന്തനിവാരണ സേന എന്നിവയില്‍ നിന്നെല്ലാമായി 50,000ലേറെപ്പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ജപ്പാന്‍ മന്ത്രാലയ വക്താവ് യോഷിന്‍ഡെ ഹ്യൂജി പറഞ്ഞു.
കനത്ത മഴ തുടരുന്ന ഒസാക്ക, കോബ എന്നിവിടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെപ്പേരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഹ്യൂജി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























