തടവു ശിക്ഷ നല്‍കിയ കോടതിയുടെ വിധിയെ നിയമപരമായി നേരിടുമെന്ന് മറിയം; നടപടി ക്രമങ്ങള്‍ക്കായി ജൂലൈയില്‍ പാക്കിസ്ഥാനിലെത്തുമെന്നും

പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നില്‍ അവാന്‍ഫീല്‍ഡ് ഹൗസ് കേസില്‍ ലാണ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് ഏഴ് വര്‍ഷവും തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയെന്നാണു കേസില്‍ പണത്തിന്റെ സ്രോതസ് ഹാജരാക്കാനും ഷരീഫിനു കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതിയുടെ വിധിയെ വെല്ലുവിളിച്ചിരിക്കുകയാണ് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ മറിയം. പിതാവിനൊപ്പം ജൂലൈ 13ന് പാക്കിസ്ഥാനിലേക്കു തിരികെയെത്തുമെന്നു മറിയം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിധിയെ നിയമപരമായിത്തന്നെ നേരിടാനാണു തന്റെ തീരുമാനമെന്നും. വിധിയുടെ നിയമവശങ്ങളെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തി!രഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരും പ്രതികളാണ്.
അതേസമയം മറിയമിന്റെ പ്രൊഫൈല്‍ പേജ് വിക്കിപീഡിയ 'ലോക്ക്' ചെയ്തു. പേജില്‍ നുഴഞ്ഞു കയറിയ ചിലര്‍ അനാവശ്യ എഡിറ്റിങ് നടത്തിയതിനെത്തുടര്‍ന്നാണിത്. ഒരു വര്‍ഷത്തേക്ക് പേജില്‍ എഡിറ്റിങ് സാധ്യമാകില്ല.
https://www.facebook.com/Malayalivartha























