ജപ്പാനിലുണ്ടായ ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 48 മരണം, 100 പേരെ കാണാതായി, മരണസംഖ്യ ഉയരാന്‍ സാധ്യത

തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 48 പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. മഴ ശമിച്ചിട്ടില്ലാത്തതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. ഒരാഴ്ചയായി മഴ നിര്‍ത്താതെ പെയ്യുകയാണ്. മരങ്ങള്‍ കടപുഴകി. നദികള്‍ കവിഞ്ഞൊഴുകി. ജലനിരപ്പുയര്‍ന്നതിനാല്‍ അണക്കെട്ടുകള്‍ തുറന്നു.മഴയെ തുടര്‍ന്ന് വീടുകളുടെ മേല്‍ക്കൂരയിലും ബാല്‍ക്കണികളിലുമാണ് പലരും അഭയം തേടിയത്.
ഏതാണ്ട് മൂന്നര ലക്ഷത്തോളം ആളുകള്‍ ദുരിതബാധിതരാണ്. ദുരിതബാധിത മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫുക്കോക്കയിലാണ് മഴ കനത്ത നാശം വിതച്ചത്. ഇവിടെ നിന്ന് 3,75,000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒയിറ്റയില്‍നിന്ന് 21,000 പേരെ ഒഴിപ്പിക്കാനാണ് നിര്‍ദേശമെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടെങ്കിലും ഗ്രാമീണമേഖലയില്‍ പ്രതിവര്‍ഷമെത്തുന്ന മഴക്കെടുതികളില്‍നിന്ന് മുക്തമാകാറില്ല.
https://www.facebook.com/Malayalivartha























