യുഎസിലെ കന്‍സാസില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഘാതകനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

യുഎസിലെ കന്‍സാസില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഘാതകനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ഏകദേശം 687600 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൊലപാതകിയെന്നു കരുതുന്ന ആളുടെ ദൃശ്യങ്ങള്‍ കന്‍സാസ് പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. കന്‍സാസിലെ മിസൗറി സര്‍വകലാശാല വിദ്യാര്‍ഥി ഹൈദരാബാദ് സ്വദേശി ശരത് കോപ്പു(24) ആണ് മരിച്ചത്.
കന്‍സാസിലെ റസ്‌റ്റോറന്റിലാണ് ശരത്തിനു നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതരായ അക്രമികള്‍ റസ്‌റ്റോറന്റില്‍ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകളാണ് ശരത്തിന്റെ ശരീരത്ത് തുളച്ച് കയറിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ജനുവരിയിലായിരുന്നു ശരത് യുഎസില്‍ പഠനത്തിനായി എത്തിയത്. കന്‍സാസ് മിസൗറി സര്‍വകലാശാലയില്‍നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചാണ് ശരത് ഇവിടെ എത്തിയത്.
https://www.facebook.com/Malayalivartha























