തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി, പ്രമുഖ മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്, ഗുഹക്ക് പുറത്ത് കുട്ടികള്‍ എത്തിയാലുടന്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുമെന്ന് ഗവര്‍ണര്‍

തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സംഘം കുടുങ്ങിയ ശേഷം ഗുഹയിലുണ്ടായ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇന്നുള്ളത്. അതിനാല്‍ ഇന്നാണ് െ്രെഡ ഡേ എന്നും കുട്ടികളെ പുറത്തെത്തിക്കാനുള്ള സര്‍വ ശ്രമങ്ങളും ഇന്ന് നടത്തുമെന്നും ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഒസറ്റനകോന്‍ പറഞ്ഞു. ലോകത്തിലെയും തായ്‌ലന്റിലെയും പ്രമുഖ മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
18 അംഗ മുങ്ങല്‍ വിദഗ്ധ സംഘം ഗുഹയിലേക്ക് കയറിയതായും ഗവര്‍ണര്‍ അറിയിച്ചു. ഇവയില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്‌ലന്റിലേയും വിദഗ്ധരാണ്. ഗുഹക്ക് പറത്തു കടക്കാന്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും തയാറാണെന്ന് അവരാടൊപ്പമുള്ള രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. വൈദ്യ സംഘം അടിയന്തര ചികിത്‌സക്ക് വേണ്ടിയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി തയാറായിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഏറ്റവും കുറഞ്ഞ സമയത്ത് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചാലും അത് ഇന്ന് രാത്രി ഒമ്പതു മണിയോടു കൂടിയെ പൂര്‍ത്തിയാക്കാനാവൂ. കാരണം, ഗുഹാമുഖവും കുട്ടികള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യാന്‍ ഇത്രയും സമയം വേണ്ടി വരും. ചിലപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നുമില്ല. എന്നാല്‍ ഇന്ന് പ്രതീക്ഷിച്ചതിനേക്കാളും മഴ കുറവായതിനാല്‍ രക്ഷാ പ്രവര്‍ത്തനം സുഗമമാകുമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സാധിക്കും വിധം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ ഗുഹാമുഖത്തു നിന്ന് മൂന്നാം ചേംബര്‍ വരെയുള്ള 1.5 കിലോമീറ്റര്‍ ദൂരത്ത് ധാരാളം വെള്ളമുണ്ട്. എന്നാലും നടക്കാന്‍ സാധിക്കും. ഗുഹക്ക് പുറത്ത് ഹെലികോപ്റ്ററുകള്‍ തയ്യാറാണ്. കുട്ടികള്‍ പുറത്തെത്തിയാലുടന്‍ ആവശ്യമായ പരിചരണം നല്‍കി എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























