ജസ്റ്റിന്‍ ട്രൂഡോ തന്നെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചിരുന്നു; കനേഡിയന്‍ പ്രധാനമന്ത്രിയ്ക്കെതിരായ ലൈംഗിക ആരോപണം ശരിവച്ച് ഇരയായ മാധ്യമ പ്രവര്‍ത്തക

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരായ ലൈംഗിക ആരോപണം ശരിവെച്ച് ഇരയായ യുവതി പ്രതികരിച്ചു. ട്രൂഡോ തന്നെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന വാര്‍ത്ത ശരിയാണെന്ന് മുന്‍ മാധ്യമ പ്രവര്‍ത്തകയായ റോസ് നൈറ്റ് ആണ് പ്രതികരിച്ചത്. സംഭവത്തിൽ ഇവർ പ്രതികരിക്കുന്നത് ഇതാദ്യമായാണ്.
കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് നല്‍കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. 2000 ഓഗസ്റ്റില്‍ ജസ്റ്റിന്‍ ട്രൂഡോ ഒരു പരിപാടിക്കിടെ റോസിനോട് അപമര്യാദയായി പെരുമാറിയെന്ന് കനേഡിയന്‍ പ്രാദേശിക മാധ്യമം എഡിറ്റോറിയലില്‍ ആരോപിച്ചിരുന്നു.
എന്നാൽ അന്ന് 28 കാരനായ ട്രൂഡോ യുവതിയെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നും എന്നാൽ മാധ്യമ പ്രവര്‍ത്തകയാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ട്രൂഡോ മാപ്പു പറഞ്ഞെന്നുമായിരുന്നു പത്രറിപ്പോര്‍ട്ട്.
എന്നാൽ ജൂണില്‍ ഈ പത്രവാര്‍ത്തയുടെ ചിത്രം ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ വിവാദങ്ങള്‍ വീണ്ടും ഉടലെടുക്കുകയായിരുന്നു. പത്രവാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് റോസ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവം നടന്ന സമയത്തും ഇപ്പോഴും ഇതു സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് റോസ് പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ വിവാദമാക്കി കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കുടുംബത്തിന്റെ സ്വകാര്യതയും താന്‍ മാനിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളില്‍നിന്ന് സമ്മര്‍ദം ശക്തമായതോടെയാണ് പ്രതികരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. അതേസമയം ആരോപണം ജസ്റ്റിന്‍ ട്രൂഡോ നിഷേധിച്ചു.
https://www.facebook.com/Malayalivartha























