ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തില്‍ ഇരട്ടകള്‍ പിറന്നു, ഒന്നിനെ ഉപേക്ഷിച്ചു

വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുട്ടിയെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു.ഇന്ത്യന്‍ യുവതിയുടെ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന ഇരട്ട കുട്ടികളില്‍ ഒരാളെയാണ് ഓസീസ് ദമ്പതികള്‍ ഉപേക്ഷിച്ചത്.
ഉപേക്ഷിക്കപ്പെട്ട കുട്ടി ആണോ പെണ്ണോ എന്ന് വ്യക്തമല്ല. ദമ്പതികള്‍ക്ക് നേരത്തെ ഒരു കുട്ടി ഉണ്ട്. ആ കുട്ടിയുടെ എതിര്‍ ലിംഗത്തില്‍പ്പെട്ട കുട്ടിയാണ് ഉപേക്ഷിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ കമ്മിഷണര്‍ അറിയിച്ചതു പ്രകാരം ഓസ്‌ട്രേലിയയിലെ ഒരു കുടുംബ കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡയാന ബ്രയന്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
രണ്ടു കുട്ടികളെയും ഏറ്റെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഹൈ കമ്മിഷണര്‍ ദമ്പതികളോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിനു തയാറായില്ല. അതെസമയം സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























