കുട്ടികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുമ്പോള്‍ അതില്‍ കോച്ച് എക്കപോല്‍ ചാന്ത്‌വോങിന്‍െ പങ്ക് വളരെ വലുതാണ്; ഒരോരുത്തരായി രക്ഷപെട്ടുവരുമ്പോള്‍ കുറ്റാകൂരിരുട്ടിലും മക്കളെ ഒമ്പതു ദിവസം തളരാതെ പിടിച്ചു നിന്‍ത്തി മാതാപിതാക്കളുടെ മനസില്‍ ദൈവതുല്യനാകുകയാണ് ആ കോച്ച്

ആ കൂരിരുട്ടിലും നേരെചൊവ്വേ വായു സഞ്ചാരംപോലുമില്ലാത്ത താം ലാവോങ് ഗുഹയില്‍ അകപ്പെട്ട 12 കുട്ടികള്‍ക്ക ആത്മവിശ്വായവും ഉര്‍ജവും നല്‍കിയത് കോച്ചായ എക്കപോല്‍ ചാന്ത്‌വോങാണ്. അദ്ദേഹം അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുച്ച് ആത്മവിശ്വാസത്തിന്റെ ശ്വാസം പകരര്‍ന്നതിന്റെയും ഫലമാണ് നാലു കുട്ടികളെ ജീവനോടെ പുറത്തെത്തുന്നത്. ബാക്കിയുള്ളവരെ ഉടന്‍ പുറത്തെത്തിക്കും. അവര്‍ ഇപ്പോള്‍ ആ കോച്ചിന്റെ ചിറകിന്‍ കീഴിലാണ്.
തവോങ് ഒരിക്കലും വലിയ ആത്മവിശ്വാസവും ധൈര്യവുമുള്ള ഒരാളായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സീനിയര്‍ കോച്ച് പറഞ്ഞത്. എന്നാല്‍, ഗുഹയില്‍ കഴിയുന്ന കുട്ടികളുടെ മുഖത്തെ നിഷ്‌കളങ്കതയും അവരുടെ വീട്ടുകാരുടെ കണ്ണീരണിഞ്ഞ മുഖവുമാണ് തവോങ് എന്ന 26കാരന്റെ കരുത്തും അത്മവിശ്വാസം നല്‍കിയത്
ജൂണ്‍ 23നാണ് സീനിയര്‍ കോച്ച് തവോങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. വൈല്‍ഡ് ബോര്‍ എന്ന് പേരുള്ള ജൂനിയര്‍ ഫുട്‌ബോള്‍ ടീമുമായി തായ്‌ലാന്‍ഡ്മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിര്‍ദേശം. അവിടെ താം ലാവോങ് നാം നോണ്‍ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
എല്ലാ തവണയും ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം കുട്ടികള്‍ താം ലാവോങ് ഗുഹയില്‍ കയറാറുള്ളതാണ്. എന്നാല്‍ ഇത്തവണ അവര്‍ കൂടുതല്‍ ഉള്ളിലേക്ക് പോയപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഗുഹാ പ്രവേഷന കവാടം ഇടിയുന്നത്. പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളില്‍ വെള്ളപ്പൊക്കവുമുണ്ടായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയര്‍ന്നതും ഇവരുടെ തിരിച്ചുവരവിന് പുര്‍ണമായും തടസ്സം നേരിട്ടു
ഗുഹയില്‍ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളില്‍ ചാന്ത്‌വോങ്ങിന്റെ ഇടപെടലും ആത്മദൈര്യവും കുട്ടികളെ പ്രതീക്ഷയോടെ പിടിച്ചു നിര്‍ത്താന്‍ സഹായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ കോട്ടിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അല്‍പം ഭക്ഷണം കുട്ടികള്‍ക്ക് വീതിച്ച് നല്‍കിയും അവര്‍ക്ക് മനശ്ശക്തി പകര്‍ന്നും അവരിലെ ഭയം അകറ്റാന്‍ അദ്ദേഹം നിരന്‍രം ശ്രമിച്ചുകൊണ്ടിരുന്നു. തവോങ് കൂടെയില്ലായിരുന്നെങ്കില്‍ തങ്ങളുടെ കുട്ടികളുടെ കാര്യം എന്താകുമായിരുന്നു എന്ന് പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളും പറഞ്ഞു.
യാതൊരു ദുശീലങ്ങളും ഇല്ലാതിനുന്ന ചാന്ത്‌വോങ് കുട്ടികളും ലഹരിയോട് അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹത്തിനൊപ്പം ആശ്രമവാസം നയിച്ചിരുന്ന ജോയ് കാംപോയി പറഞ്ഞു. കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങിന്റെ കത്തും പുറത്തുവന്നു. 'പ്രിയപ്പെട്ട രക്ഷിതാക്കളേ, ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ട്. കുട്ടികളെ ഞാന്‍ നന്നായി നോക്കിക്കൊള്ളാം. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാന്‍ മാപ്പുചോദിക്കുന്നു' എന്നായിരുന്നു അദ്ദേഹം കത്തില്‍ കുറിച്ചത്. കത്ത് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ് കൈമാറിയത്. തായ് നാവിസീല്‍ അത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുട്ടികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുമ്പോള്‍ രക്ഷിതാക്കളുടെ മനസില്‍ ദൈവതുല്യനാകുകയാണ് ചാന്ത്‌വോങ്
https://www.facebook.com/Malayalivartha























